ശബരിമലയിൽ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും കാരണം സർക്കാർ : ദേവസ്വം പുനർ ചിന്തനം അനിവാര്യം എം.എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി

Spread the love

തിരുവനന്തപുരം : ശബരിമലയിൽ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും കാരണം സർക്കാർ ദേവസ്വം പുനർ ചിന്തനം അനിവാര്യം എം.എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി ഇപ്പോൾ ശബരിമലയിൽ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും കാരണം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയാണെന്ന് ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി ഇപ്പോൾ ഉള്ളതിനേക്കാൾ ആളുകൾ ഇതിനു മുൻപും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ മടങ്ങിപ്പോയ ചരിത്രം നമ്മുടെ അറിവിലുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പതിനെട്ടാം പടി കയറുന്ന ഭക്തരെ സഹായിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്ന സംവിധാനമില്ലായ്മയുമാണ് ശബരിമലയിലെ തിക്കും തിരക്കും കൂടാനുള്ള പ്രധാന കാരണം. “അയ്യപ്പന്മാർ വരുന്ന വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ പ്രവേശനാനുമതി നൽകുന്നുള്ളു. അതിന് വേണ്ട കെഎസ്ആർടിസി വാഹനങ്ങളുടെ അഭാവവും നിലയ്ക്കൽ തിരക്ക് വർധിക്കാൻ കാരണമാകുന്നു.ചെറു വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്‌താൽ നിലയ്ക്കലിലും മറ്റുമുള്ള തിരക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടികളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്. കൂടാതെ കാര്യക്ഷമതയും അനുഭവസമ്പത്തും ഉള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചാൽ ഇപ്പോൾ ഭക്തർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് പൂർണ്ണമായ പരിഹാരം കാണാൻ സാധിക്കും അതിനാവിശ്യമായ നടപടിയ്ക്ക് സർക്കാരിന്റെയും ദേവസ്വംബോർഡിന്റെയും ഭാഗത്ത്‌ നിന്നും പുനർചിന്തനം അനിവാര്യമാണെന്നും” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *