തന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാധ്യമങ്ങളോട് പറയാതെ രാജ് ഭവനിലേക്ക് വരാൻ മുഖ്യമന്ത്രിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Spread the love

തന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാധ്യമങ്ങളോട് പറയാതെ രാജ് ഭവനിലേക്ക് വരാൻ മുഖ്യമന്ത്രിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണം. എനിക്ക് ആരോടും മുൻവിധിയില്ല. പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയൂ. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങൾ മുഖേന സംസാരിക്കേണ്ടതില്ല എന്നായിരുന്നു ഗവർണറുടെ വാക്കുകൾ .മുഖ്യമന്ത്രിയുടെ അനുയായികളോടും പാർട്ടി അംഗങ്ങളോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം. പാക് അധീന കാശ്മീരിനെ സ്വതന്ത്ര കാശ്മീർ എന്ന് വിളിക്കുന്നത് നിർത്താൻ പറയണം. വിഘടനവാദത്തിനും പ്രാദേശിക വാദത്തിനും അഗ്നിപകരുന്നത് നിർത്താൻ പറയണം. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണ് ഇതെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *