നിലമ്പൂർ പാതയിൽ ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയിൽ

Spread the love

ഷൊർണൂർ-നിലമ്പൂർ പാതയിൽ ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയിൽ. മങ്കട വേരുംപുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൽഫിക്കറാണ്(28) പിടിയിലായത്. റെയിൽവേ വ്യാജ ഐഡി കാർഡ് കാണിച്ച് ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് വരികയായിരുന്നുനിലമ്പൂർ ആർപിഎഫ് സബ് ഇൻസ്‌പെക്ടർ സി അരവിന്ദാക്ഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ സ്വയമാണ് ഐഡി കാർഡ് നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *