കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നില്‍
കൊച്ചി : കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിര്‍ദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണ്ടതിനാല്‍ ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വര്‍ഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി നിലപാട്.കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും ഇതുവഴി വന്‍ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂരിലെ ബെനാമി വായ്പ അനുവദിച്ചതിലുള്ള കമ്മീഷന്‍ തുകയാണിതെന്നാണ് ഇഡി വാദം. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോട് വിവരം തിരക്കുവെന്നുമായിരുന്നു മറുപടി.കരുവന്നൂരില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആരോപണം. ജില്ലാ നേതൃത്വം നേരിട്ട് കൈകാര്യം ചെയ്ത അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ഉണ്ടെന്നും ബെനാമി ലോണ്‍ അനുവദിച്ചതിനുള്ള കമ്മീഷന്‍ ഈ അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി പറയുന്നത്.സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പേരില്‍ രണ്ട് അക്കൗണ്ടുകള്‍ കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടെന്നാണ് ബാങ്ക് സെക്രട്ടറി ഹാജരാക്കിയ രേഖകളിലുള്ളത്. ഈ അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നതായും ബാങ്ക് ക്രമക്കേട് പുറത്ത് വന്നതോടെ 90 ശതമാനം തുകയും പിന്‍വലിച്ചെന്നും കണ്ടെത്തി, കേസിലെ പ്രധാന സാക്ഷി നല്‍കിയ മൊഴിയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി കോടികളുടെ ലോണ്‍ നേടിയവര്‍ സിപിഎം അക്കൗണ്ടിലേക്ക ആദ്യം കമ്മീഷന്‍ നല്‍കിയിരുന്നെന്നും ബാക്കി തുകയാണ് വ്യക്തികള്‍ക്ക് ലഭിച്ചതെന്നുമാണ് വിവരമെന്നും ഇഡി പറയുന്നു.ബാങ്കില്‍ നിന്ന് ലോണ്‍ അനുവദിക്കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നതായും ഇതിന് മിനുട്‌സ് ഉണ്ടെന്നും നേരത്തെ മുന്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇഡി കോടതിയെയും അറിയിച്ചിരുന്നു. അക്കൗണ്ടിലെ തുക എങ്ങനെ വന്നു എവിടേക്ക് പോയി എന്നതിലാണ് സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. എന്നാല്‍ അക്കൗണ്ട് വിവരം സമ്മതിച്ച വര്‍ഗീസ് മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്ന മറിപടിയാണ് നല്‍കിയത്. കൂടുതല്‍ അറിയാന്‍ സിപിഎം സംസ്ഥാന സെക്രട്ടരിയോട് ചോദിക്കണം എന്ന മറുപടിയും നല്‍കി. എന്നാല്‍ ജില്ലാ സെക്രട്ടറിയ്ക്ക് അക്കൗണ്ടിന്റെ വിവരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും അടുത്ത ചൊവ്വാഴ്ച ഈ രേഖകളുമായി ഹാജരാകണമെന്നുമാണ് ഇഡി നിര്‍ദ്ദേശം. ഇതിനാണ് നവ കേരള സദസുണ്ടെന്ന മറുപടി നല്‍കിയത്.