പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിലെ ഉറൂസ് മഹാമഹം ഡിസംബർ 15 ന്

Spread the love

കേരളക്കരയിൽ മത സൗഹാർദ്ധത്തിന്റെ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ ബീമാപള്ളി ദർഗ്ഗ ഷെരീഫിലെ ഉറൂസ് മുബാറക്ക് 15/12 / 2023 തുടങ്ങി 25/12/2023 രാവിലെ അവസാനിക്കുന്നു. പൊതു സമൂഹ നന്മക്ക് വേണ്ടി പ്രാർത്ഥനകളും, മത പ്രബോധന സദസ്സുകളും , സംഘടിപ്പിക്കാൻ ജമാഅത്ത് കമ്മിറ്റി തിരുമാനിച്ചിരിക്കുന്നു.ഇസ്ലാമിക വിശ്വാസദർശനമെന്നത് മൗലികമായും , വിശ്വമാനവികതയുടെയും , കാരുണ്യത്തിന്റെയും , കരുതലിന്റെയും , സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സഹവർത്യത്തിന്റെയും , സാഹോദര്യത്തിന്റെയും സഹാനഭുതിയുടെയും , പ്രഭവ കേന്ദ്രമാണ് ബീമാപള്ളി .പരമകാരുണ്യവാനായ പ്രപഞ്ച നാഥന്റെയും, സർവ്വലോകങ്ങളുടെയും ദിവ്യവെളിച്ചവും, അനുഗ്രഹവുമായ മുത്ത് മുഹമ്മദ് നബിയുടെ സ:അ )ജ്ഞാനബോധത്തിന്റെ പ്രഭാപൂരിതമായ ദിവ്യ സന്ദേശവുമായി കേരളക്കരയിലെത്തിയവരാണ് ബീമാപള്ളി ദർഗ ഷെരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്തുന്നിസാ ബീമാ ബീവിയും (റ:അ) അവരുടെ പ്രിയപുത്രൻ മാഹീൻ അബൂബക്കർ ഒലിയുള്ളാഹിയും (റ:അ). ആതുരസേവന സന്നദ്ധതയുടെയും , വിശുദ്ധിയുടെയും , വിശ്വാസത്തിന്റെയും , വഴിത്താരയിൽ, സഞ്ചരിച്ചതിനാൽ ജീവത്യാഗം തന്നെ നടത്തേണ്ടിവന്ന മാഹീൻ അബൂബക്കർ (റ:അ) അവർകളുടെ വേർപിരിയലിന്റെ മനോവ്യഥയിൽ പിന്നീട് ബീമാ ബീവിയും (റ:അ)പ്രപഞ്ച നാഥനിലേക്ക് മടങ്ങി മേൽ പറഞ്ഞ മഹത്തുക്കളുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ ഓർമ്മ പുതുക്കലാണ് ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന്റെ പ്രധാന ലക്ഷ്യം. അവരുടെ പുണ്യ പ്രവർത്തിയും മാനവിക മാർഗ്ഗദർശനവും ഇപ്പോഴും വിശ്വാസ സമൂഹത്തിന്റെ ആശങ്കകളും , അസ്വസ്ഥതകൾക്കും ആശ്വാസമായും പ്രതീക്ഷയായും , പരിഹാരമായും നിലനിൽക്കുന്നു. മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രി എന്നിവ മാത്രമല്ല ജമാഅത്ത് പരിപാലിക്കുന്നത്. നിർധനരായ പെൺകുട്ടികളുടെ വിവാഹം, ആർ.സി.സി രോഗികൾക്കുള്ള ധനസഹായം എന്നിവ ഇതിൽ ചിലതുമാത്രമാണ്. കാരുണ്യ , സാമൂഹിക വിദ്യാഭ്യാസ , ആത്മീയ പ്രവർത്തനങ്ങളെ കൂടുതൽ വിശാലമാകാനും , സമഗ്രഹമാക്കാനും , നിലവിലെ ജമാഅത്ത് കമ്മിറ്റി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.നാനാജാതി മത വിഭാഗത്തിൽപ്പെടുന്ന സഹോദരങ്ങളും , നാട്ടുകാരും, ദർഗ്ഗ ഷെരീഫിൽ നിർലോഭം അർപ്പിക്കുന്ന കാണിക്കകളും , സംഭവനയുമാണ് . ബീമാപള്ളി മുസ്ലീം ജമാഅത്തിന്റെ വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനത്തിന്റെ പ്രധാന സ്രോതസ്സ്. കൂടാതെ വിശ്വാസി സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ മുൻകാലങ്ങളിലേതുപോലെ ഈ വർഷവും ഉണ്ടാകണമെന്ന് ബീമാപള്ളി കമ്മറ്റി അംഗങ്ങൾ അഭ്യർത്ഥിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ബീമാപള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മാല മാഹീൻ , ജനറൽ സെക്രട്ടറി ഷാജഹാൻ , ട്രഷറർ എം.ഐ നൗഷാദ് , ജോയിന്റ് സെക്രട്ടറി ഷാൻ , ഫൈനാൻസ് ചെയർമാൻ ബീമാപള്ളി ഷറഫുദ്ദീൻ , ഈസ്റ്റ് വാർഡ് കൗൺസിലർ സുധീർ , ബീമാപള്ളി റഷീദ് , ബഷീർ , പീരുമുഹമ്മദ്, നാസിമുദ്ദീൻ ,ഹതീമാലിക്ക് , അബ്ദുൽ , എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *