ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ കണ്ട് വ്യവസായി എലോൺ മസ്‌ക്

Spread the love

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ കണ്ട് വ്യവസായി എലോൺ മസ്‌ക്. ഇസ്രായേലിലും ഗാസയിലുമായി 16,000ലധികം ജീവൻ അപഹരിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.സിവിലിയന്മാരെ കൊലപ്പെടുത്തണമെന്ന് നിർബന്ധിച്ച ഹമാസ് ഭീകരരെ കൊല്ലുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് കൂടിക്കാഴ്ചയിൽ മസ്‌ക് പറഞ്ഞു. പുതിയ തലമുറയെ കൊലപാതകികളാകാൻ പരിശീലിപ്പിക്കാതിരിക്കാനും ജനങ്ങൾക്കിടയിൽ അഭിവൃദ്ധി വളർത്താനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഞാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുയുമായി സംഭാഷണം നടത്തിയിരുന്നു. ഗാസയുടെ സാഹചര്യത്തിൽ മൂന്ന് കാര്യങ്ങളാണ് സംഭവിക്കേണ്ടത്. സാധാരണക്കാരെ കൊല്ലാൻ ശഠിക്കുന്നവരെ കൊല്ലുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അവർ മനസ് മാറ്റാൻ പോകുന്നില്ല. പുതിയ തലമുറയിലെ യുവാക്കളെ കൊലപാതകികളാകാൻ പരിശീലിപ്പിക്കാതിരിക്കാൻ വിദ്യാഭ്യാസം മാറ്റുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തേത് വളരെ പ്രധാനപ്പെട്ട കാര്യം ഐശ്വര്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുകഎന്നതാണ്’. എലോൺ മസ്‌ക് ഇസ്രായേൽ പ്രസിഡന്റിനോട് പറഞ്ഞു.സ്‌പേസ് എക്‌സിന്റെ അനുമതിയോടെ മാത്രമേ ഗാസയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകൂ എന്ന് തിങ്കളാഴ്ച നേരത്തെ ഇസ്രായേൽ മസ്കുമായി ധാരണയിലെത്തിയിരുന്നു. യുദ്ധബാധിതമായ പലസ്തീൻ എൻക്ലേവിനായുള്ള സ്റ്റാർലിങ്ക് എന്ന ആശയത്തെ മസ്‌ക് നേരത്തെ പിന്തുണച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *