കാർ നിർത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി

Spread the love

കാസർകോട് : കാർ നിർത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി . ഇന്ന് രാവിലെ 7.30 മണിയോടെ ചന്ദ്രഗിരി പാലത്തിലാണ് സംഭവം . ചന്ദ്രഗിരി പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുമെന്ന് സുഹൃത്തിന് സന്ദേശമയച്ച ശേഷമാണ് വ്യാപാരിയായ യുവാവിന്റെ ആത്മഹത്യ ശ്രമം. അതേസമയം നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി വ്യാപാരിയായ യുവാവിന് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.കാസർകോട് നഗരത്തിലെ വ്യാപാരിയാണ് പുഴയിൽ ചാടിയതെന്നാണ് വിവരം. ഇദ്ദേഹം വന്ന ഹോൻഡാ സിറ്റി കാർ പാലത്തിന് സമീപം നിർത്തിയാണ് പുഴയിൽ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. മൊബൈലും മറ്റും കാറിൽ തന്നെ വച്ചിരുന്നു. സമീപത്തായി ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.നാട്ടുകാരും തിരച്ചിന് ഇറങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ വിവരമറിഞ്ഞ് പാലത്തിന് സമീപം എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് യുവാവ് ചാടിയിരിക്കുന്നതും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *