ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ സൈന്യം
ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രായേൽ സൈന്യം. ആശുപത്രിക്കുള്ളിൽ നിന്ന് ഹമാസിന്റെ വൻ ആയുധശേഖരവും വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. രോഗികളെയും ആശുപത്രി ജീവനക്കാരെയും സൈന്യം ചോദ്യം ചെയ്യുകയാണ്. യുദ്ധ ടാങ്കുകൾ അടക്കം ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്അൽ ഷിഫ കേന്ദ്രീകരിച്ചാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന ആരോപണമാണ് ഇസ്രായേൽ ഉയർത്തുന്നത്. അതേസമയം ഹമാസും ഇസ്രായേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തർ ശ്രമം ആരംഭിച്ചിട്ടുണ്ട്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്ന് ദിവസത്തെ വെടിനിർത്തലിനുമായാണ് ഖത്തർ ശ്രമിക്കുന്നത്.