എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

Spread the love

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു.വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്. എന്നാൽ, അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമായാണ്. ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *