അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു : ഭർത്താവ് അറസ്റ്റിൽ
അമേരിക്കയിൽ മലയാളി യുവതിക്ക് വെടിയേറ്റു. കോട്ടയം ഉഴവൂർ സ്വദേശി മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവ് അമൽ റെജിയാണ് മീരയെ വെടിവെച്ചത്. മീര ഗർഭിണി കൂടിയായിരുന്നു. അമൽ റെജിയെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ച വിവരം.