കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

Spread the love

തിരുവനന്തപുരം: കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ ശ്രീമതി വസന്ത (65) വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടുകൂടി 30 അടിയോളം ആഴവും12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെട്ടു. സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എംപി ഉല്ലാസ്, സേന അംഗങ്ങളായ അരുൺകുമാർ വി ആർ, ജീവൻ ബി, ജിനുഎസ്, സാജൻ സൈമൺ, വിജിൻ, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഏകദേശം 30 അടിയോളം ആഴമുള്ള കിണറ്റിൽ സേനാംഗമായ അരുൺകുമാർ വി ആർ റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി ശ്രീമതി വസന്തയെ കരയ്ക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *