കേന്ദ്ര സംസ്ഥാന സർക്കാരുകൾതൊഴിലാളി വിരുദ്ധ നയങ്ങൾഒരുപോലെ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി

Spread the love

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സർക്കാരുകൾതൊഴിലാളി വിരുദ്ധ നയങ്ങൾഒരുപോലെ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എം പിപറഞ്ഞു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു INTUC സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികളോട് സർക്കാർ കാട്ടുന്നത്.മിനിമം വേതനം നൽകുമെന്ന സംസ്ഥന സർക്കാർ വാഗ്ദാനംപാഴ് വാക്കായെന്നദ്ദേഹം കുറ്റപ്പെടുത്തി.തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടി കുറയ്ക്കുകയാണെന്നദേഹം ചൂണ്ടി കാട്ടി.മുഖ്യമന്ത്രി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുവാൻ തയ്യാറാകണമെന്ന ദ്ദേഹം ആവശ്യപ്പെട്ടു.ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *