ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രായേൽ സൈന്യം

Spread the love

ഗാസ നഗരം പൂർണമായി വളഞ്ഞെന്ന് ഇസ്രായേൽ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. മിക്ക സ്‌കൂൾ കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ലബനൻ അതിർത്തിയിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രായേൽ സൈന്യത്തിന് നേരെ പ്രതിരോധം തീർക്കുന്നത്. ഗറില്ല മാതൃകയിലുള്ള പോരാട്ടമാണ് ഹമാസ് നടത്തുന്നത്. ഗാസയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഏറ്റുമുട്ടൽ മാറുന്നതോടെ മരണസംഖ്യ ഇനിയും ഉയരും. പലസ്തീൻ ജനത വംശഹത്യയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *