എൻഡിഎ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി : ജെപി നദ്ദ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അഴിമതിയും ജനവിരുദ്ധ നയങ്ങളും തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യം നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി . ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഉപരോധത്തിൽ എൻഡിഎയുടെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുക്കും. ഇന്നലെ മുതൽ വൈകുന്നേരം എഴു മണി മുതൽ സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃയോഗം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. രാത്രി മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരിക്ക് അന്തിമോപചാരം അർപ്പിക്കാൻ നദ്ദ എറണാകുളത്തേക്ക് പോവും.