സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Spread the love

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 100. കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരും 18നും 40നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്സാപ്പ് നമ്പറിലോ ഒക്‌ടോബർ 28 ന് വൈകിട്ട് മൂന്നിനുമുമ്പ് ലഭിക്കണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *