KSRTC ഫിനാൻസ് ഓഫിസറെ ഐഎൻറ്റിയുസി ഉപരോധിച്ചു
കെഎസ്ആർറ്റിസി ജീവനക്കാരുടെ ശംബളം മുഴുവനായി നൽകാത്തതിൽ പ്രതിഷേധിച്ച് ഐഎൻറ്റിയുസി യൂണിയൻ കെഎസ്ആർറ്റിസിയുടെ ഫിനാൻസ് ഓഫിസറെ ഉപരോധിച്ചു. കഴിഞ്ഞ മാസത്തെ ശംമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഐഎൻറ്റിയുസി സിഎംഡിയുടെ ഓഫീസിൽ പ്രതിഷേധ സമരം നടത്തിയിരുന്നു, അന്ന് മാനേജ്മെന്റ് സംഘടനകൾക്ക് നൽകിയ ഉറപ്പ് ഈ വ്യാഴാഴ്ച്ച തന്നെ ശംബളം നൽകുമെന്നാണ്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം ആയിട്ടും ശംബളം നൽകാത്തിൽ പ്രതിഷേധമായാണ് വൈകുന്നേരത്തോടെ ചീഫ് ഓഫീസിലെത്തിയ ഐഎൻറ്റിയുസി പ്രവർത്തകർ ഫിനാൻസ് ഓഫിസറെ ഉപരോധിച്ചത്. ശംബളം മുഴുവനായി നൽകിയിട്ടേ പോകൂ എന്ന് തൊഴിലാളികളൾ നിലപാട് എടുത്തതോടെ പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വർക്കേഴ്സ് യൂണിയൻ (ഐഎൻറ്റിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ഡി.അജയകുമാർ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ സർവ്വശ്രീ എസ്.കെ.മണി, ആർ.ജി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.