സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

Spread the love

തിരുവനന്തപുരം: “സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ആറുമണിക്ക് തന്നെ പ്രവർത്തകർ ഇവിടെയെത്തി.നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്റോൺമെന്റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സർക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്.ഗതാഗത തടസം ഒഴിവാക്കാൻ വാഹനങ്ങളുടെപാർക്കിങ്ങിന് ഉൾപ്പടെ പ്രത്യേക നിർദേശം പൊലീസ് നൽകി. പതിനാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *