കേരളവാട്ടർ അതോറിറ്റി പണി പൂർത്തീകരിച്ച പൈപ്പ് ലൈൻ വീണ്ടും പൊട്ടി : തലസ്ഥാനത്ത് പത്തോളം വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
തിരുവനന്തപുരം :കേരളവാട്ടർ അതോറിറ്റിയുടെ പോങ്ങുമ്മൂട് സെക്ഷനിലും കഴക്കൂട്ടം സെക്ഷനിലും പരിധിയിൽ വരുന്ന പണി പൂർത്തീകരിച്ച പൈപ്പ് ലൈൻ വീണ്ടും പൊട്ടി. പത്തോളം വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് നാട്ടുകാർ . കഴിഞ്ഞ ദിവസമാണ് പൈൻ ലൈൻ പൊട്ടിയത് . തിരുവനന്തപുരം നഗരസഭയും വാട്ടർ അതോറിറ്റിയും ഇടപെട്ട് പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും പണി പൂർത്തീകരിച്ചെന്ന് തിരുവനന്തപുരം കോർപ്പറേഷനും കേരള വാട്ടർ അതോറിറ്റിയും അവകാശപ്പെടുന്ന പൈപ്പ് ലൈൻ വീണ്ടും പൊട്ടി. ഇതോടെ ആക്കുളം പരിധിയിൽ വരുന്ന പത്തോളം വാർഡുകളിൽ കുടിവെള്ളത്തിന് ദുരിതമായി മാറി. നാട്ടുകാർ ഈ വിവരം ആക്കുളം കൗൺസിലറിനെ അറിയിച്ചെങ്കിലും തിരുവനന്തപുരം കോപ്പറേഷൻ മേയർ ഫോൺ എടുക്കുന്നില്ല എന്ന ആരോപണമായി രംഗത്തെത്തി. മേയർ ആരെങ്കിലും വെച്ച് ഫോൺ എടുക്കുണമെന്നും നിലവിൽ പൈപ്പ് ലൈൻ പൊട്ടിയ പ്രദേശങ്ങളിൽ കൂടുതൽ ടാങ്കുകൾ എത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യവും ആക്കുളം കൗൺസിലർ മേയറോട് പറയുന്ന വോയിസ് മെസ്സേജും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.അതേസമയം കേരളവാട്ടർ അതോറിറ്റിയും ആക്കുളം കൗൺസിലറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കണമെന്ന് നാട്ടുകാർ ആരോപിച്ചു. തിരുവനന്തപുരം നഗരസഭയുടെ മേയറിന്റെ തലയിലിട്ട് തടിഉരാനാണ് കൗൺസിലറിന്റെ ലക്ഷ്യമെന്നും നാട്ടുകാർ പറഞ്ഞു. കൗൺസിലർ മുൻകൈയെടുത്തു ഇത്തരം കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.