പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും

Spread the love

തിരുവനന്തപുരം: പതിനേഴ്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലോട്ട് നടന്ന് പോവുകയായിരുന്നു. പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തിൽ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി.ഇത് കണ്ട് നിന്നവർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പ്രോസിക്യൂഷന് വേണ്ട് സെപഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. മ്യൂസിയം എസ് ഐമ്മാരായിരുന്ന സംഗീത എസ് ആർ, അജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.പ്രോസിക്യുഷൻ 8 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകൾ ഹാജരാക്കി. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *