സൈനികരടക്കം 52 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയതായി റിപ്പോർട്ട്
സൈനികരടക്കം 52 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയതായി റിപോർട്ട്. ഹമാസും ഇസ്രായേൽ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ബന്ദിവാർത്ത പുറത്തുവന്നത്. സൈനികരടക്കം 52 ഇസ്രായേലികളെ ഗസാ മുനമ്പിലേക്ക് കൊണ്ടുവന്നതായാണ് റിപോർട്ടുകൾ. ഐഡിഎഫ് ടാങ്ക് അടക്കമുള്ള സൈനികവാഹനങ്ങളും ഹമാസ് ഇസ്രായേൽ സേനയിൽ നിന്ന് പിടിച്ചെടുത്തു.അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ഹമാസ് ചുരുങ്ങിയ സമയം കൊണ്ട് ഇസ്രായേലി സൈനിക കേന്ദ്രങ്ങളിലേക്ക് തൊടുത്തുവിട്ടത്. 40 പേർ മരിക്കുകയും 750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇസ്രായേൽ സർക്കാർ അറിയിച്ചു.