പ്രമുഖ സ്പാനിഷ് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചറിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി റോയൽ എൻഫീൽഡ് ഉടമകളായ ഐഷർ മോട്ടേഴ്സ്
പ്രമുഖ സ്പാനിഷ് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചറിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി റോയൽ എൻഫീൽഡ് ഉടമകളായ ഐഷർ മോട്ടേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർക് ഫ്യൂച്ചറിന്റെ 10.35 ശതമാനം ഓഹരികളാണ് ഐഷർ മോട്ടോഴ്സ് സ്വന്തമാക്കുക. 50 മില്യൺ യൂറോയാണ് (400 കോടി രൂപ) ഇടപാട് മൂല്യം കണക്കാക്കുന്നത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ, സ്റ്റാർക്കിന്റെ ബോർഡിൽ ഐഷറിന്റെ പ്രതിനിധിയും ഉണ്ടായിരിക്കുന്നതാണ്.വാഹന മേഖലയിലെ ഗവേഷണം, നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ഇരുകമ്പനികളുടെയും സംയുക്ത പങ്കാളിത്തം ഉറപ്പുവരുത്തുക. അതേസമയം, ഇലക്ട്രിക് ബൈക്ക് നിർമ്മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ എൻഫീൽഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. 2025 മുതലാണ് എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. നിലവിൽ, സ്റ്റാർക് ഫ്യൂച്ചറിന്റെ പേരിൽ ഒരു ബൈക്ക് മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. StarkVARG എന്ന പേര് നൽകിയിരിക്കുന്ന ഈ മോഡലിന്റെ വിൽപ്പന 2023- ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും.