കല്ലമ്പലം കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു

Spread the love

ഷീജ ചീഫ് എഡിറ്റർ

തിരുവനന്തപുരം : കല്ലമ്പലം കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. കല്ലമ്പലം പള്ളിക്കലിൽ ഇരുചക്ര വാഹന യാത്രികനായ മധ്യവയസ്കനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. സംഭവം. കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *