നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം : 18 കിലോ കഞ്ചാവ് പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി

Spread the love

കുമാരനല്ലൂർ: ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനല്ലൂർ സ്വദേശിയായ റോബിന്റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് പുലർച്ചയോടെയാണ് പരിശോധന നടന്നത്.പതിമൂന്നോളം നായ്ക്കളെ കാവൽ നിർത്തിയാണ് യുവാവ് വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ തന്നെ റോബിൻ വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിദേശ ബ്രീഡിൽ അടക്കം വരുന്ന നായ്ക്കളാണ് കഞ്ചാവ് കച്ചവടത്തിന് കാവൽ നിന്നിരുന്നത്.ഇയാളുടെ കഞ്ചാവ് കച്ചവടത്തെപ്പറ്റി നേരത്തെ പലതവണ എക്സൈസിനും പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥ സംഘത്തെ ആക്രമിക്കാൻ ആണ് ഇയാൾ ശ്രമിച്ചിരുന്നത്. ഇതേ തുടർന്ന് പലപ്പോഴും ഉദ്യോഗസ്ഥ സംഘത്തിന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചെ ജില്ലാ പോലീസ് ഡോഗ് ക്വാഡിന്റെ സഹായത്തോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡ് വീട്ടിലെത്തിയത്. തുടർന്ന് സാഹസികമായി ലഹരി വിരുദ്ധ സാക്വാഡ് അംഗങ്ങൾ ഡോഗ് സ്ക്വാഡിനൊപ്പം വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും 18 കിലോ കഞ്ചാവും കണ്ടെടുത്തു. ഗാന്ധിനഗർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നെൽക്കോട്ടിക് സെൽ ഡിവൈഎസ്പി സി ജോൺ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *