യാത്രക്കിടെ ബസിൽവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു
മാനന്തവാടി : വീട്ടിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ ( 16 ) ആണ് മരിച്ചത്.മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാൻ വീട്ടിലേക്ക് വരുന്നതിനിടെ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.