കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Spread the love

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളി മറിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത് .പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ പകുതിയും തള്ളി താഴെയിട്ട പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടികളുയർത്തി.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎ രാജിവെക്കണമെന്നാണ് യൂത്ത് കോൺഗ്രസ് മാർച്ചിൽ ആവശ്യപ്പെട്ടത്. മാർച്ച് സംഘർഷത്തിലെത്തിയതോടെ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഹെയ്സ്റ്റ് ജയിലറെയും ജവാനെയും മറികടക്കും.സിപിഐഎമ്മിന്റെ കള്ളന്മാർ നിക്ഷേപകരുടെ പണം മുക്കി.സഹകരണ മേഖലയെ സിപിഐഎം കൊല്ലുകയാണ്. നാണം കെട്ടഅഴിമതിയാണ് നടന്നത്. കോൺഗ്രസ് കത്ത് അയച്ചിട്ടല്ല ഇഡി വന്നത്.തങ്ങൾക്ക് ഇഡി യോട്താല്പര്യവുമില്ല.പി പി സതീഷ്ചീരയാണെങ്കിൽ എ സി മൊയ്ദീൻ വാഴയാണ്. മൊയ്തീൻ അഴിമതിക്ക് കുട പിടിച്ചു. അഴിമതിയുടെ കാരണ ഭൂതനാണ് പിണറായി സിപിഐഎമ്മിന് അഴിമതി പണം കണ്ട് കണ്ണ് മഞ്ഞളിച്ചു. മന്ത്രി വി എൻ വാസവനെ പോലുള്ള ആളുകൾ തലപ്പത്ത് ഇരിക്കുമ്പോൾ പാവപെട്ടവവർ ആത്മഹത്യ ചെയ്യുന്നുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *