മുഖംമൂടി ധരിച്ച് പെൺകുട്ടികളോട് ‘പ്രാങ്ക്’; നെയ്യാറ്റിൻകരയിൽ യുവാക്കൾ പിടിയിൽ

Spread the love

നെയ്യാറ്റിൻകര: മുഖംമൂടി ധരിച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്‌കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു.

ഇത് മറ്റൊരു യുവാവ് ക്യാമറയിൽ പകർത്തുകയും ചെയ്തു. എന്നാൽ ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സമാന സംഭവങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടികാട്ടി നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്. മുഖമൂടി അണിഞ്ഞ് ബൈക്കിലെത്തിയ സംഘം വിദ്യാർഥിനികളോട് മോശമായി പെറുമാറുന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *