ഏഴ് തവണ ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്
കൊളംബോ: ഏഷ്യാ കപ്പിലെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടാന്‍ പോവുകയാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താനേയും ശ്രീലങ്കയേയും തകര്‍ത്ത ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റാണ് ഫൈനലിന് ഇറങ്ങുന്നത്. ശ്രീലങ്ക ബംഗ്ലാദേശിനേയും പാകിസ്താനെയും കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ് ശ്രീലങ്ക. കൊളംബോയിലാണ് മത്സരമെന്നത് ആതിഥേയരെന്ന നിലയില്‍ ശ്രീലങ്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.ഏഴ് തവണ ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താനുള്ള അവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കിലും ശ്രീലങ്കയോട് നന്നായി വിറച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഫൈനലില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11നെ കളത്തിലിറക്കേണ്ടതായുണ്ട്.അതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരണം. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. രണ്ട് പേരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇവര്‍ തുടരും. രോഹിത്തും ഗില്ലും നന്നായി തുടങ്ങേണ്ടത് അത്യാവശ്യമാണ്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു. കലാശപ്പോരാട്ടത്തിലും ഇവരുടെ പ്രകടനം നിര്‍ണ്ണായകം.