ലണ്ടനിലെ പാർലമെന്റിലെ സ്വപ്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച 23 കാരി

Spread the love

ജീവിതത്തിലെ സ്വപ്നങ്ങളെ ആത്മാര്‍ത്ഥമായി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും അത് സാധ്യമാകും എന്നതിനുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. അത്തരം പല വിജയ കഥകളും ഇതിന് മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. ലണ്ടനിലെ പാര്‍ലമെന്റിലെ (വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരം) സ്വപ്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച 23 കാരിയായ സുമയ സാദിയും അക്കൂട്ടത്തില്‍ ഒരാളാണ്. സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡ് തന്നെ ആരംഭിക്കണം എന്ന അതിയായ ആഗ്രഹത്തില്‍ നിന്നുമാണ് ഈ 23 കാരി സ്വന്തം പേരില്‍ ഒരു ബ്രാന്‍ഡ് ആരംഭിച്ചത്. സുമയഹ്, എന്ന ഈ ബ്രാന്‍ഡ് ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ജനപ്രിയ ബ്രാന്റുകളിലൊന്നായി മാറിക്കഴിഞ്ഞു.രാഷ്ട്രീയത്തോടുള്ള അഭിനിവേശമാണ് സുമയ സാദിയെ ലണ്ടനിലെ പാര്‍ലമെന്റിറി അസിസ്റ്റന്റായി എത്തിച്ചത്. യൂത്ത് പാര്‍ലമെന്റിലും മാഞ്ചസ്റ്റര്‍ യൂത്ത് കൗണ്‍സിലിലും അംഗമായി പ്രവര്‍ത്തിച്ചു. എന്നിരുന്നാലും, കോവിഡ് 19 മഹാമാരിയുടെ സമയത്താണ് അവളുടെ ജീവിതത്തിലെ ഈ വഴിത്തിരിവ് സംഭവിച്ചത്. വിരസത മാറ്റുന്നതിനായി സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തുന്നാനുള്ള ശ്രമം അന്ന് മുതലാണ് അവള്‍ തുടങ്ങിയത്. വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് പഠിക്കാന്‍ യൂട്യൂബ് സഹായിച്ചെന്നും ഒരു ഹോബി എന്ന നിലയില്‍ മാത്രമാണ് താന്‍ ഇത് ആരംഭിച്ചതെന്നും സുമയ പറഞ്ഞു. പിന്നീട് സ്വന്തമായി ഒരു തയ്യല്‍ മെഷീനും മറ്റ് ആവശ്യ സാധന സാമഗ്രികളും വാങ്ങി. തീര്‍ന്നില്ല, താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു.താമസിയാതെ, അവള്‍ക്ക് ചെറിയ ചില ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി, ഇത് സുമയയുടെ ബിസിനസ്സിന്റെ വിപുലീകരണത്തിന്റെ തുടക്കമായിരുന്നു. അധികം വൈകാതെ മറ്റൊരു സുഹൃത്തിന്റെ കൂടി സഹായത്തോടെ ലണ്ടന്‍ നഗരത്തില്‍ അവള്‍ ഒരു തുണി കട തുടങ്ങി. അത് വന്‍ വിജയമായിയെന്ന് മാത്രമല്ല ആളുകള്‍ തേടിയെത്തുന്ന ഫാഷന്‍ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. സുമയഃ, പ്രധാനമായും മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളായ അബായകളുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *