കാട്ടാക്കടയിൽ വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
കാട്ടാക്കടയിൽ വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിശേഖർ കൊല്ലപ്പെട്ട പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെ റോഡിലെത്തിച്ചായിരുന്നു അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത് . കാട്ടാക്കട എസ്. എച്ച്. ഒ ഷിബു കുമാറും , എസ്. ഐ ശ്രീനാഥിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.


വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ സൈക്കിളിൽ സഞ്ചരിക്കവേ കാറിടിച്ച് കൊലപ്പെടുത്തിനെത്തുടർന്ന് പ്രതി പ്രിയരഞ്ജൻ ഒളിവിലായിരുന്നു. തുടർന്ന് സി.സി.ടി.വി ദ്യശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ഇതേതുടർന്ന് പ്രതി പ്രിയരഞ്ജനെ തമിഴ്നാട് അതിർത്തിയിൽ നിന്നും തിരുവനന്തപുരം റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പിടികൂടിയത്.

പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ളും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം കേസ് ചുമത്തിയത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

അപകടം മനപൂർവ്വമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പ്രിയരഞ്ജൻ പൊലീസിനോട് പറഞ്ഞു. .മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.പ്രതി ഉപയോഗിച്ച കാറിന്റെയും ആദിശേഖർ ഓടിച്ചിരുന്ന സൈക്കിളിന്റെയും പരിശോധന മോട്ടോർ വാഹന വകുപ്പ് ഇന്ന് പൂർത്തിയാക്കി.

അതേസമയം ഗൾഫ് കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ മീഡിയ അപകടത്തിൽ മരിച്ച ആദി ശേഖറിൻ്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പടച്ചു വിടുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.ഇത് സംബന്ധിച്ച് കുട്ടിയുടെ അച്ഛൻ അരുൺകുമാർ പോലീസിന് പരാതി നൽകി. കുട്ടിയെ അപകടത്തിൽ കൊലപ്പെടുത്തിയ സംഭവം കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പ്രതിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരുടെ ഭാഗമെന്നും ഇതിനെതിരെ നിയമ നടപടിക്ക് പോവുകയാണ് എന്നും ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി കാട്ടാക്കട പോലീസിന് അരുൺകുമാർ മെയിലിൽ പരാതി നൽകി.

പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിൻറെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ഷീബ യുടെയും മകൻ ആദിശേഖർ(15) ആണ് ഓഗസ്റ്റ് 30- ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ച് കാറിടിച്ചുമരിച്ചത്. വീടിന് സമീപം ക്ഷേത്രത്തിന് മുൻ വശത്തെ റോഡില്‍ സൈക്കിളിൽ വീട്ടിലേക്ക് പോകാനായി തിരിയുന്നതിനിടെ വഴിയിൽ കാത്തു നിന്ന മഹീന്ദ്ര എസ്യൂ വ 400 കാറിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ പ്രിയരഞ്ജൻ ഇടിച്ചു തെറിപ്പിച്ചത്.ഇതിനുശേഷം കഴിഞ്ഞ 11 ദിവസമായി ഇയാള് ഒളിവിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ആദ്യം അപകടമരണം റെജിസ്റ്റർ ചെയ്ത കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.

അകന്ന ബന്ധുവായ അപ്‌കടപെടുതിയത് എന്നത് കൊണ്ട് സിസിടിവി ദൃശ്യം ലഭിച്ച പോലീസ് ദൃശ്യത്തിൽ നിന്നും ഉടലെടുത്ത സംശയം വെച്ച് വീട്ടുകാരോട്. പ്രിയരഞ്ചനുമായി എന്തെങ്കിലും വിരോധം ഉണ്ടോ എന്നത് ചോദിച്ചു. ദൃശ്യങ്ങളും ഇവരെ കാണിച്ചു. തുടർന്നാണ് സംശയം ബലപ്പെട്ടത്.ഇതോടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് തിങ്കളാഴ്ച രാവിലെയോടെ തമിഴ്നാട് -കേരളാ അതിര്‍ത്തിയിലെ കുഴിത്തുറയിൽ നിന്നും പിടികൂടിയത്. ഇയാളുടെ ഭാര്യ വീട് കേരള തമിഴ്നാട് അതിർത്തിയിൽ ആണ്. സംഭവത്തിനുശേഷം തമിഴ് നാട് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു ഇതിനെ തുടർന്ന് നാലുസംഘമായി തിരിഞ്ഞു ആയിരുന്നു പോലീസ് അന്വേഷണം. കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു, എസ്എച്ച്ഒ ഷിബു കുമാർ, എസ്ഐ ശ്രീനാഥ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം ആണ് അന്വേഷണം നടത്തിയത്.

അതേസമയം മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നാളെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലുമെന്ന് പോലീസ് വ്യക്തമാക്കി.