നിശാഗന്ധിയിൽ ഷഹബാസ് അമൻ്റെ ഗസൽ തേൻമഴ

Spread the love

നിശാഗന്ധിയെ സംഗീതസാന്ദ്രമാക്കി ഷഹബാസ് അമന്റെ ഗസല്‍സന്ധ്യ.ഓണം വാരാഘോഷത്തിന്റെ ആറാം ദിനമായ ഇന്നലെ(സെപ്റ്റംബർ1)നടന്ന ഗസൽ സന്ധ്യ കാണാൻ പ്രായഭേദമെന്യേ നിരവധി പേരാണ് നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയത്.ഗസൽ സന്ധ്യയ്ക്ക് മുമ്പെ കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്താവിഷ്ക്കാരമായ മഴയൊലിയും കാണികളെ ആകർഷിച്ചു.പ്രധാനവേദിയായ നിശാഗന്ധിയ്ക്ക് പുറമെ കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽ ശങ്കരനാരായണ പഞ്ചവാദ്യം സംഘത്തിന്റെ പഞ്ചവാദ്യവും ബ്ലൂ കിങ്സ് കലാസമിതിയുടെ ശിങ്കാരിമേളവും അരങ്ങേറി.തിരുവരങ്ങ്,സോപാനം വേദികളിൽ നടന്ന നാടൻകലകൾ യുവതലമുറയിൽ കൗതുകമുണർത്തി.തിരുവരങ്ങ് വേദിയിൽ നാടൻപാട്ട്, കോൽക്കളി,തെയ്യം,സോപാനം വേദിയിൽ പരിചമുട്ട് കളി, തെയ്യാട്ട്,പടയണി വഞ്ചിപ്പാട്ട് തുടങ്ങിയവയും കാണികളെ ആകർഷിച്ചു.കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിൽ ചൈത്രം മീഡിയയുടെ ഗാനമേളയും അകത്തളത്ത് കഥകളിയും അരങ്ങേറി.സെൻട്രൽ സ്റ്റേഡിയത്തിൽ ഗൗരി ലക്ഷ്മി ബാൻഡിന്റെ സംഗീതനിശയും തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഓണം വൈബ്സും ആസ്വദിക്കാനായി വൻ ജനപ്രവാഹമായിരുന്നു.പൂജപ്പുരയിൽ നടന്ന ഗാനമേളയും ശംഖുമുഖത്തെ വിവിധ കലാപരിപാടികളും ആകർഷണീയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *