പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഏറ്റവും പുതിയ മൂന്ന് മോഡൽ കാറുകൾ ഉടൻ വിപണിയിൽ

Spread the love

പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഏറ്റവും പുതിയ മൂന്ന് മോഡൽ കാറുകൾ ഉടൻ വിപണിയിൽ അവതരിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, ടൊയോട്ട ഹൈറൈഡര്‍ സിഎൻജി, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ മോഡലുകളാണ് വരും ആഴ്ചകളിൽ വിൽപ്പനയ്ക്ക് എത്തുക. ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.എംപിവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 2.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും (172bhp/205Nm) 2.0L പെട്രോൾ ശക്തമായ ഹൈബ്രിഡുമാണ് (ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ 186bhp) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പ് 21.1kmpl മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പുതിയ ടൊയോട്ട എംപിവിക്ക് 9.5 സെക്കൻഡിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഇന്നോവ ക്രിസ്റ്റ. 2023- ൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് ഇവയുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുക. ഏകദേശം 22 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *