നാടാർ സർവീസ് ഫോറം NSF കോവളം മേഖലാ സമ്മേളനം
നാടാർ സർവീസ് ഫോറം കോവളം മേഖലാ സമ്മേളനം നെല്ലിമൂട് ദേശാഭിവർദ്ധിനി ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ചൊവ്വര സുനിൽ നാടാർ ഉദ്ഘാടനം ചെയ്തു.തിരുവിതാംകൂറിന്റെ ആദ്യ സേനാ നായകനും കുളച്ചൽ യുദ്ധവിജയത്തിന് നേതൃത്വം നൽകിയ ധീര സൈന്യാധിപൻ ദളപതി അനന്തപത്മനാഭൻ നാടാരുടെ ജീവചരിത്രം പാഠ്യ വിഷയം ആക്കണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന്റെ നവോത്ഥനവോത്ഥാന ചരിത്രത്തിൽ സാമൂഹിക പരിഷ്കരണത്തിന്റെ പ്രകാശം വിതറിയ ശ്രീ അയ്യാ വൈകുണ്ഠസ്വാമികൾക്ക് ഉചിതമായ സ്മൃതി മന്ദിരം സർക്കാർ നിർമ്മിക്കാത്തത് അദ്ദേഹത്തോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഉൾപ്പെടെയുള്ള നാടാർ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നത് നാടാർ സമുദായം തിരിച്ചറിയുന്നുണ്ടെന്നും അത് ഉൾക്കൊണ്ട് സമുദായം ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു സമ്മേളനത്തിൽ വിഴിഞ്ഞം ഏരിയ യൂണിയൻ പ്രസിഡൻറ് ശ്രീ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു എൻഎസ്എഫ് സംസ്ഥാന പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം സുദർശനൻ ,ശ്രീ ഷിബു ആർ.വി,ശ്രീ രാജൻ ബാബു പാപ്പനംകോട്,ശ്രീമതി അമ്പിളി, ശ്രീ വേലായുധൻ വിരാലി,ശ്രീമതി നിർമല,ശ്രീ നിനു ടി പി,ശ്രീമതി സരജ തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തിൽ സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ശ്രീ ഗണേഷ് കുമാറിനേയും, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ശ്രീ അജു എസ്സി-നെയും ആദരിച്ചു.