2023ലെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാക്കേണ്ട താരമായിരുന്നു യുസ്വേന്ദ്ര ചാഹൽ എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്
2023ലെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാക്കേണ്ട താരമായിരുന്നു യുസ്വേന്ദ്ര ചാഹൽ എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്ണമെന്റിനായി 17 അംഗ സംഘത്തെ തിരഞ്ഞെടുത്തു, കുൽദീപ് യാദവിനെ ഏക മുൻനിര സ്പിൻ ബൗളിംഗ് ഓപ്ഷനായി തിരഞ്ഞെടുത്താൻ ഇന്ത്യ ടീം പ്രഖ്യാപനം നടത്തിയത്.കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും തിരിച്ചുവരവും തിലക് വർമ്മയുടെ കന്നി ഏകദിന കോൾ-അപ്പും വന്നതോടെ മധ്യനിരയിൽ വലിയ ശക്തിയിൽ ഇറങ്ങാൻ ഇന്ത്യ തീരുമാനിക്കുക ആയിരുന്നു. കുൽദീപ് യാദവിനോടുള്ള മത്സരത്തിൽ ചാഹലിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുക ആയിരുന്നു. കുറച്ചുനാളുകളായി ഇന്ത്യ കളിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ ഒന്നും തന്നെ ചഹാൽ ടീമിന്റെ ഭാഗമായി കളത്തിൽ ഇറങ്ങാറില്ല.ചാഹലിന്റെ അഭാവം മൂലം ടീമിന് സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ കുറവുകൾ ഉണ്ടെന്ന് ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.“ടീമിന് സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ അൽപ്പം കുറവുണ്ട്, കാരണം യുസ്‌വേന്ദ്ര ചാഹൽ ഇല്ല. നമ്മൾ യഥാർത്ഥ സ്പിന്നർമാരെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഇന്ത്യയിൽ, പ്രത്യേകിച്ച് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ചാഹലിനേക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ അവസാനത്തെ കുറച്ച് മത്സരങ്ങൾ നന്നായി പോയില്ല , പക്ഷേ അത് അദ്ദേഹത്തെ ഒരു മോശം ബൗളർ ആക്കുന്നില്ല. അതിനാൽ, ചാഹൽ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാകേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.”“ഇത് ചാഹലിന്റെ കരിയറിന്റെ അവസാനമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോകകപ്പ് ടീമിൽ അവനുവേണ്ടി വാതിലുകൾ തുറന്നിടേണ്ടത് പ്രധാനമാണ്, കാരണം അവൻ ഒരു തെളിയിക്കപ്പെട്ട മാച്ച് വിന്നറാണ്. തൽക്കാലം, അവനെ ഒഴിവാക്കി എന്ന് കരുത്താനാണ് ഇഷ്ടം. കൂടുതൽ കരുത്തോടെ അവൻ കളത്തിൽ തിരിച്ചുവരും എന്ന് കരുതാനാണ് ഇഷ്ടം.” മുൻ താരം പറഞ്ഞു.ചാഹൽ 2023-ൽ രണ്ട് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ആ രണ്ട് മത്സരങ്ങളിൽ നിന്ന് 5.83 എന്ന ഇക്കോണമിയിൽ അദ്ദേഹം മൂന്ന് വിക്കറ്റ് വീഴ്ത്തി.