ആശുപത്രി ജീവനക്കാരിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: ആശുപത്രി ജീവനക്കാരിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. അരുവിക്കര വട്ടകുളം ഹരിജൻ കോളനി ബി നമ്പർ 34-ൽ സുരേഷ് (45) ആണ് അറസ്റ്റിലായത്.നെടുമങ്ങാട് ജില്ല ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്നയാളുടെ രക്തമെടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ജീവനക്കാരിയെ അസഭ്യം പറഞ്ഞത്.ആശുപത്രി അധികൃതരുടെ പരാതിയിൽ നെടുമങ്ങാട് പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.