വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു
വളാഞ്ചേരി : ദേശീയ പാത 66 ൽ പുതുതായി നിർമിച്ച വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ ആണ് സംഭവം. വട്ടപ്പാറയിലെ വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയർന്ന ഭാഗമായ പത്താം നമ്പർ ഫില്ലറിന് മുകളിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. താഴെ തലയിടിച്ചു വീണ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരൂർ ഇരിങ്ങാവൂർ സ്വദേശിയായ സ്വരാജ് (23) എന്ന യുവാവാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.