കേരളത്തിലെ സഹകരണ മേഖല CPM ൻ്റെ ഊട്ടുപുര – മീനാങ്കൽ കുമാർ

Spread the love

ആര്യനാട്: ഫെബ്രുവരി 6 കേരളത്തിലെ സഹകരണ മേഖല CPM ൻ്റെയും ഇടതുപക്ഷത്തിൻ്റെയും ഊട്ടുപുരയായി മാറുമ്പോൾ ക്രമക്കേടുകളും തട്ടിപ്പുകളും തുടർസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്യനാട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF സ്ഥാനാർഥികളുടെ പര്യടന പരിപാടി മീനാങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് മീനാങ്കൽ കുമാർ പറഞ്ഞു.
കരുവന്നൂർ മുതൽ ആര്യനാട് വരെ സഹകരണ ബാങ്ക് തട്ടിപ്പിലെ കുറ്റക്കാരെ സംരക്ഷിക്കുന്ന സിപിഎം ഭരണ നേതൃത്വത്തിന് അധികനാൾ ഇത് തുടരാൻ കഴിയില്ല.മീനാങ്കൽ ജംഗ്ഷനിൽ നടന്ന യോഗത്തിന് മണ്ഡലം പ്രസിഡൻറ് മണ്ണാറം പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ സജികുമാർ, അയൂബ് ഖാൻ,സുരേന്ദ്രൻ,പത്മകുമാർ, സജികുമാർ എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ആര്യനാട്ട് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *