കിളിമാനൂരിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. 9 കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
കിളിമാനൂരിൽ എസ്എഫ്ഐ കെഎസ് യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഒൻപത് കെഎസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു..എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി.