ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു
വടശ്ശേരിക്കര: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. മണ്ണാറക്കുളഞ്ഞി-ശബരിമല-ചാലക്കയം പാതയിലെ വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു എതിർവശത്തുള്ള പൊതുശുചിമുറിയുടെ ഭാഗത്തേക്കാണ് കാർ മറിഞ്ഞത്.ശബരിമല തീർത്ഥാടനം കഴിഞ്ഞെത്തിയ ശാസ്താംകോട്ട സ്വദേശികളാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു.