മൂന്ന് കോടി സർക്കാർ ചിലവഴിച്ചു പണിത മാറനല്ലൂരിലെ സർക്കാർ സ്കൂളിന്റെ കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞു വീണു
തിരുവനന്തപുരം : മൂന്ന് കോടി സർക്കാർ ചിലവഴിച്ചു പണിത മാറനല്ലൂരിലെ സർക്കാർ സ്കൂളിന്റെ കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞു വീണു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിൽ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നു ചുമർ ഇടിഞ്ഞു വീണത് എന്നതിനാൽ വൻ അപകടം ഒഴിവായി.