നേപ്പാളിലെ പ്രളയദുരന്തത്തിന് കാരണം മിന്നൽ പ്രളയമാണെന്ന വാദം തള്ളുകയാണ് വിദഗ്ധർ. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായതായി

Spread the love

നേപ്പാളിലെ പ്രളയദുരന്തത്തിന് കാരണം മിന്നൽ പ്രളയമാണെന്ന വാദം തള്ളുകയാണ് വിദഗ്ധർ. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായതായി റിപ്പോർട്ട് ഇല്ല എന്നതാണ് മിന്നൽ പ്രളയ സാധ്യത തള്ളാൻ കാരണം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശം മേഘാവൃതവുമല്ല. ഈ രണ്ടു കാരണങ്ങളാൽ മിന്നൽ പ്രളയത്തിനുള്ള സാധ്യത തീരെയില്ല

എന്നാൽ മറ്റുപല സാധ്യതകളാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തുണ്ടായ ഭൂകമ്പത്തെ അടിസ്ഥാന പ്പെടുത്തിയാണ് രണ്ട് നിഗമനങ്ങളും. ഭൂചലനത്തെ തുടർന്ന് ഹിമപാളികൾ അടർന്ന് ജലപ്രവാഹം ഉണ്ടായതാ വാനാണ് കൂടുതൽ സാധ്യതയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ചക്രപാണി പറഞ്ഞു.ഭൂമികുലുക്കം മൂലമോ മറ്റു സമ്മർദ്ദങ്ങൾ മൂലമോ ഉയർന്ന പ്രദേശത്തെ പ്രകൃതിജന്യ തടയണകൾ തകർന്നതാവാനും സാധ്യതയുണ്ട്.

ഉയരത്തിൽ നിന്നുള്ള ജലപ്രവാഹം ശക്തമായി സമതലത്തിലേക്ക് ഒഴുകിയെത്തിയത് വൻ ദുരന്തത്തിന് കാരണമായതാവാം മഴയില്ലാത്ത സമയത്തും ഹിമാലയത്തിൽ നിന്നും പ്രളയം ഒഴുകിയെത്താം എന്നതിന്റെ സൂചനയായും ഇതിനെ കാണണം ദുരന്തം സംബന്ധിച്ച് നിഗമനങ്ങളല്ല. ശാസ്ത്രീയ അന്വേഷണമാണ് വേണ്ടതെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *