ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് തിരുവനന്തപുരം സന്ദർശിച്ചു
ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ശ്രീ.എം.എസ്.ശരവണൻ, IDAS തിരുവനന്തപുരം ഏരിയാ അക്കൗണ്ട്സ് ഓഫീസ് സന്ദർശിച്ചു. പ്രധിരോധ വകുപ്പിലെ വിവിധ ഓഫീസ് പ്രതിനിധികളുമായി ചർച്ച നടത്തി.
എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ അരുൺ സി.ജി, ഡെപ്യൂട്ടി ഐ.എഫ്.എ ശ്രീ. കെ.വി.രമേശൻ, IDAS, പാങ്ങോട് സൈനിക കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് കമാൻഡൻ്റ് കേണൽ സൂര്യ മുഖർജി, സൈനിക ആശുപത്രി കേണൽ ഷെട്ടി രാജേഷ് ആനന്ദ്, ഇ.സി.എച്ച്.എസ് റീജിയണൽ ഡയറക്ടർ കേണൽ വിവേക് ജെയ്സ്വാൾ, ആർമിയുടെയും എയർഫോഴ്സിൻ്റെയും ഗാരിസൺ എഞ്ചിനീയർമാർ, പ്രതിരോധ വക്താവ് ശ്രീ.ബിജു കെ.മാത്യു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

