റ്റി. എം. സി, മൊബൈൽ ടെക്നോളജി കൊട്ടാരക്കരയിലും
തിരു :വെള്ളയമ്പലം റ്റി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കൊട്ടാരക്കര ബ്രാഞ്ച് 20/8/26 2 മണിക്ക് പുലമൺ ടൗൺ പ്ലാസ ബാറ്റ ബിൽഡിംഗിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ലാബിന്റെ ഉത്ഘാടനം കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൻ അനിത ഗോപകുമാർ നിർവഹിക്കും.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ. ഷാജു, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമകൃഷ്ണപിള്ള, വാർഡ് കൗൺസിലർമാരായ വി. ഫിലിപ്പ്, ജ്യോതി മറിയം ജോൺ, റ്റി.എം. സി, എം. ഡി ജമീൽ യൂസഫ്,ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, പ്ലേസ്മെന്റ് ഓഫീസർ വിജയകുമാർ, ഫാക്കൾട്ടി ഹെഡ് സജേഷ് എന്നിവർ പ്രസംഗിക്കും.

