കർഷക ദിനത്തിൽ കർഷകർക്ക് ആദരം
തിരുവനന്തപുരം :-
വട്ടിയൂർക്കാവ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു
കർഷകർക്ക് ആദരവും അവാർഡ് വിതരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു.
ചടങ്ങ് മന്ത്രി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.
കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത് അധ്യക്ഷതവഹിച്ചു
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ.വി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു.വി,കൗൺസിലർമാരായ അഡ്വ.വി ജി ഗിരികുമാർ,വിജയകുമാർ.വി,ആർ എസ് യമുന,കെ ജി ആരോമൽ,ജില്ലാ കാർഷിക വികസന സമിതി അംഗം കല്ലടനാരായണപിള്ള എന്നിവർ സംസാരിച്ചു
വിവിധ മേഖലയിൽ മികച്ച കൃഷി നടപ്പിലാക്കിയ നിരവധി കർഷകരെ ചടങ്ങിൽ ആദരിച്ചു
പച്ചക്കറി കൃഷിയിലെ കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ സെമിനാറും,
സൗജന്യ വിത്തും വളവും വിതരണവും നടന്നു
300ഓളം കർഷകർ പങ്കെടുത്തു
ഓണസദ്യയോടെ പരിപാടി സമാപിച്ചു

