യാത്രക്കാരൻ വായയിൽ കടിച്ചുപിടിച്ച പണം നൽകി: പ്രതിഷേധിച്ച് വനിതാ കണ്ടക്ടർ കെ.എസ്.ആർ.ടി.സി ട്രിപ്പ് ഉപേക്ഷിച്ചിറങ്ങി

Spread the love

കൊച്ചി: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച ശേഷം നല്‍കിയ നോട്ട് വാങ്ങാന്‍ കൂട്ടാക്കാതെ വനിതാ കണ്ടക്ടര്‍. വാക്കുതര്‍ക്കത്തിനൊടുവില്‍ വനിതാ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി. അതോടെ ട്രിപ്പ് മുടങ്ങുകയും ചെയ്തു.മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാന്‍ഡിലെത്തിയ പ്രിയദര്‍ശിനി ഓര്‍ഡിനറി ബസിലാണ് സംഭവം. യാത്രക്കാരന്‍ നോട്ട് വായില്‍ കടിച്ചുപിടിച്ച ശേഷംം നല്‍കിയപ്പോഴാണ് കണ്ടക്ടര്‍ വാങ്ങാന്‍ വിസമ്മതിച്ചത്. പിന്നാലെയാണ് തര്‍ക്കമുണ്ടായത്.ബസില്‍ നിന്നിറങ്ങിയ ശേഷം കണ്ടക്ടര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മുന്‍പാകെയെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നു കൂത്താട്ടുകുളം പൊലീസിലും വിവരമറിയിച്ച ശേഷം കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.അതിനിടെ പൊലീസ് സംഘം സ്റ്റാന്‍ഡിലെത്തി അന്വേഷണം നടത്തി. വനിതാ കണ്ടക്ടര്‍ ആശുപത്രിയില്‍ നിന്നു കൂത്താട്ടുകുളം സ്റ്റാന്‍ഡില്‍ മടങ്ങിയെത്തിയെങ്കിലും മാനസിക സമ്മര്‍ദ്ദം മൂലം ജോലി ചെയ്യാന്‍ സാധിക്കില്ലെന്നു യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രോഹിണിയോടു പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള ഓപി ടിക്കറ്റും അപേക്ഷയും യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്കു നല്‍കുകയും ചെയ്തു.ബസിലെ യാത്രക്കാരും ഡ്രൈവറും കുറച്ചു സമയം കാത്തിരുന്നു. മൂവാറ്റുപുഴ ഡിപ്പോയില്‍ വിവരമറിയിച്ചു. പകരം കണ്ടക്ടറെ ലഭിച്ചില്ല. ബസ് യാത്ര നടത്താതെ കൂത്താട്ടുകളം സ്റ്റാന്‍സില്‍ കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *