“കേരളം പാടുന്നു ദേശത്തിനായ് ” കോഴിക്കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും കോഴിക്കോട് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ലോക റെക്കോർഡിനു വേണ്ടി പതിനായിരം ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യ ദിനത്തിലെ ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് മന്ത്രി പി. കെ. ബഷീർ കല്ലുത്താൻ കടവ് പാളയം ന്യൂ വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ഫൈസൽ ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വ.ഫാത്തിമ തഹിലിയ എം.എൽ.എ,മുൻ മന്ത്രി ഡോ.എം.കെ. മുനീർ, മുൻ മേയറും മുൻ എം.എൽ.എ യും ആയ തോട്ടത്തിൽ രവീന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർമാരായ ടി.രനീഷ്,ബിന്ദു ഉദയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി,ടി.പി.എം. ഹാഷിർ അലി, പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ.വേണു ഗോപാലൻ നായർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ് എന്നിവർ പങ്കെടുക്കും. രാവിലെയും ഉച്ചയ്ക്കും പരിശീലന പരിപാടിയും ഉണ്ടാകും.

