കൊല്ലത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Spread the love

കൊല്ലം : കൊല്ലത്ത് നടത്തിയ ഓപ്പറേഷൻ തണ്ടറി ന്റെ ഭാഗമായി കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (GR.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (GR.) മാരായ മിനേഷ്യസ്.ആർ, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവരുടെ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്..

Leave a Reply

Your email address will not be published. Required fields are marked *