വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പിച്ചു.
തിരു. പ്രേം നസീർ സുഹൃത് സമിതി നെഹ്റു യുവ കേന്ദ്ര മൈ ഭാരതുമായി സഹകരിച്ച് അനാഥരുടെയും ആലംബഹീനരുടെയും ആശാ കേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിന് സ്പോർട്സ് കിറ്റ് സമർപ്പിച്ചു. കൺവെൻഷൻ സെന്ററിൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു . ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി നദ്‌വി ആമുഖപ്രഭാഷണം നടത്തി. വെഞ്ഞാറമൂട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. എം എച്ച് സുലൈമാൻ, നാസർ കിഴക്കതിൽ, സുഗതാ കൃഷ്ണൻ, യാസ്മിൻ സുലൈമാൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും ചാരിറ്റി വില്ലേജ് സെക്രട്ടറി എ. കെ. നസറുള്ള നന്ദിയും പറഞ്ഞു.പ്രശസ്ത ഗായകരായ സമീർ തങ്ങൾ, വിഴിഞ്ഞം ഷാജത്ത്, അബൂബക്കർ, ലൈല, കരുൺ ലാൽ, ഗിരീഷ് ഉള്ളൂർ, തുടങ്ങിയവർ ഗാനമേള നടത്തി.

