തിരുവനന്തപുരത്ത് ഇന്ന് ഇതാദ്യമായി വനിതാ പഞ്ചവാദ്യസംഘത്തിൻ്റെ ‘വാദ്യപ്രണാമം ‘

Spread the love

. 75 വനിതകളെ അണിനിരത്തി ചരിത്രത്തിൽ ആദ്യത്തെ വനിതാ പഞ്ചവാദ്യം, കഴിഞ്ഞ വനിതാദിനത്തിൽ ഒരുക്കിയ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കണ്ടനകത്തെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ കലാകാരികളാണ് ഇവർ. മാത്രിക എന്ന ഈ വനിതാ പഞ്ചവാദ്യ സംഘം തിരുവനന്തപുരത്ത് കേരളീയ വാദ്യങ്ങളും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് ഇന്ന് (ജൂൺ 10) വൈകിട്ട് 5.30ന് തൈക്കാട് ഗാന്ധി സ്മാരകത്തിൽ പരിപാടി അവതരിപ്പിക്കും. അന്തരിച്ച ഡോക്യുമെൻ്ററി സംവിധായികയും സ്ത്രീ പ്രവർത്തകയും ആയിരുന്ന ഇന്ദിര പരിയാപുരത്തിൻ്റെ ഓർമ്മദിനത്തിൽ ‘ഇന്ദിര സൗഹൃദ കൂട്ടായ്മ ‘ ഒരുക്കുന്ന അനുസ്മരണ പരിപാടിയിലാണ് സോപാനത്തിലെ വനിതകൾ ഈ താളസമന്വയം തീർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *