കാക്കനാട്: ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ ക്യാമറയിൽ കുടുങ്ങി ചെലാൻ ലഭിച്ചാൽ പിന്നെപ്പോഴെങ്കിലും അടയ്ക്കാമെന്നു കരുതി നടക്കാമായിരുന്ന കാലം കഴിഞ്ഞു. പിഴ അടയ്ക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങൾ ഇനി ലഭിക്കുമെന്ന് മോഹിക്കേണ്ട. ഹെൽമെറ്റിന്റെ ചെറിയൊരു പിഴയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ലൈസൻസ് പുതുക്കാനോ വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റാനോ ആർ.ടി. ഓഫീസിൽ ചെന്നാൽ കംപ്യൂട്ടർ സിസ്റ്റം അനുമതി നിഷേധിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടൽ വരുന്നതോടെയാണിത്
കാക്കനാട്: ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ ക്യാമറയിൽ കുടുങ്ങി ചെലാൻ ലഭിച്ചാൽ പിന്നെപ്പോഴെങ്കിലും അടയ്ക്കാമെന്നു കരുതി നടക്കാമായിരുന്ന കാലം കഴിഞ്ഞു. പിഴ അടയ്ക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് സേവനങ്ങൾ ഇനി ലഭിക്കുമെന്ന് മോഹിക്കേണ്ട. ഹെൽമെറ്റിന്റെ ചെറിയൊരു പിഴയെങ്കിലും ബാക്കിയുണ്ടെങ്കിൽ, ലൈസൻസ് പുതുക്കാനോ വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റാനോ ആർ.ടി. ഓഫീസിൽ ചെന്നാൽ കംപ്യൂട്ടർ സിസ്റ്റം അനുമതി നിഷേധിക്കും. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടൽ വരുന്നതോടെയാണിത്.
കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച പോർട്ടലിലേക്ക് മാറുന്നതോടെ ചെലാൻ തുക അടയ്ക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾക്ക് കടുത്ത പൂട്ടാണ് വീഴുക. സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളിൽ ഈ പുതിയ സോഫ്റ്റ്വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.

