കേരള കോൺഗ്രസ് പഠനോത്സവം സംഘടിപ്പിച്ചു.

Spread the love

കേരള കോൺഗ്രസ് പഠനോത്സവം സംഘടിപ്പിച്ചു.

വെള്ളറട : ജനാധിപത്യ കേരള കോൺഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോത്സവം സംഘടിപ്പിച്ചു.സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം പരസ്യമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി ആദരിച്ചു. അന്തരിച്ച സിനിമാതാരം
സലിംകുമാറിന് അനുശോചനം അർപ്പിച്ചുകൊണ്ട്
വെള്ളറട ജെ.എൻ. ഓഡിറ്റോറിയത്തിൽ നടന്ന പഠനോത്സവം 2026 ന്റെ ഉദ്ഘാടനം ജനാധിപത്യ കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് കല്ലട നാരായണപിള്ള ഉദ്ഘാടനം ചെയ്തു.പറശാല നിയോജക മണ്ഡലം പ്രസിഡൻറ് കൊല്ലയിൽ അനീഷ് അധ്യക്ഷത വഹിച്ചു.വെള്ളറട മണ്ഡലം സെക്രട്ടറി കിളിയൂർ ജയൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബീമാപള്ളി പീർ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പ്രസിഡൻറ് തോമസ് ഫെർണാണ്ടസ് , വർക്കിംഗ് പ്രസിഡൻറ് വെള്ളറട ആൻറണി , നിയോജക മണ്ഡലം സെക്രട്ടറി ഡി.സോമിദാസ് , ജില്ലാ സെക്രട്ടറി പൂന്തുറ റൈമണ്ട് , മണ്ഡലം പ്രസിഡൻറ് ഡാലും മുഖം ഷാജഹാൻ ,സെക്രട്ടറി ബി.ടൈറ്റസ് , ട്രഷറർ സി.അജി , മണ്ഡലം വൈസ് പ്രസിഡൻറ് കെ. പൊന്നുമണി , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. സരിത , കുന്നത്തുകാൽ മണ്ഡലം പ്രസിഡൻറ് നാറാണി സുരേഷ് , ഒറ്റശേഖരമംഗലം മണ്ഡലം പ്രസിഡൻറ് എൻ.സത്യൻ , ട്രഷറർ ഇ.ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *